Tuesday, October 11, 2011

മമ്മൂക്കയുടെ നായികാവേഷം ത്രില്ലിങ്: കാവ്യ


വെനീസിലെ വ്യാപാരിയെന്ന ചിത്രം തനിയ്ക്ക് എന്തുകൊണ്ടും പ്രിയപ്പെട്ടതാണെന്ന് ചിത്രത്തിലെ നായിക കാവ്യ മാധവന്‍. എല്ലാ അര്‍ത്ഥത്തിലും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നതുകൊണ്ടുതന്നെയാണ് തനിയ്ക്ക് ഈ ചിത്രം പ്രിയപ്പെട്ടതാവുന്നതെന്നും കാവ്യ പറയുന്നു.

മമ്മൂക്കയുടെ കൂടെ നായികയായി അഭിനയിക്കുന്നതിന്റെ ത്രില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഒപ്പം സംവിധായകന്‍ ഷാഫിയ്‌ക്കൊപ്പം ജോലിചെയ്യുകയെന്നതും പ്രത്യേകതയുള്ള കാര്യമാണ്. ഇന്‍ഡസ്ട്രിയിലെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ഷാഫി. ഏഴുവര്‍ഷം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്നുവെന്നതും വെനീസിലെ വ്യാപാരിയുടെ പ്രത്യേകതയാണ്- കാവ്യ പറയുന്നു.

ഒപ്പം മറ്റുചില രസകരങ്ങളായ ഘടകങ്ങളും കാവ്യ ചൂണ്ടിക്കാക്കുന്നു. മുമ്പ് കാവ്യ അഭിനയിച്ച അഴകിയരാവണന്‍ എന്ന മമ്മൂട്ടിച്ചിത്രം നിര്‍മ്മിച്ച ജെയിംസ് ആല്‍ബര്‍ട്ട് തന്നെയാണ് ഇപ്പോള്‍ വെനീസിലെ വ്യാപാരിയും നിര്‍മ്മിക്കുന്നത്. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ പഴയ ടീമിന്റെ കൂടിച്ചേരലാണ് വെനീസിലെ വ്യാപാരി- കാവ്യ പറയുന്നു.

കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചുവരുന്ന വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടി മൂന്നുഗെറ്റപ്പിലാണ് വരുന്നത്. തന്റേടക്കാരിയായ അമ്മുവെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കു്‌നനത്. മമ്മൂട്ടിയുടെ പവിത്രന്‍ എന്ന കഥാപാത്രത്തെ പ്രണയിക്കുന്നവളാണ് അമ്മു.

ഇതിന് മുന്പ് പട്ടണത്തിലെ ഭൂതം എന്ന ചിത്രത്തില്‍ മമ്മൂട്ടിയും കാവ്യയും ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

No comments:

Post a Comment